പുലര്കാലസുന്ദര സ്വപ്നത്തില് ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്ണ്ണച്ചിറകുമായ് പാറീ

നീരദശ്യാമള നീലനഭസ്സൊരു ചാരുസരോവരമായി
നീരദശ്യാമള നീലനഭസ്സൊരു ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറീ
ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറീ
പുലര്കാലസുന്ദര സ്വപ്നത്തില് ഞാനൊരു പൂമ്പാറ്റയായിന്നു മാറി
ജീവന്റെ ജീവനില് നിന്നുമൊരജ്ഞാത ജീമൂതനിര്ജ്ജരി പോലെ

ചിന്തിയ കൌമാരസങ്കല്പ്പധാരയില് എന്നെ മറന്നു ഞാന് പാടീ
ചിന്തിയ കൌമാരസങ്കല്പ്പധാരയില് എന്നെ മറന്നു ഞാന് പാടീ
പുലര്കാലസുന്ദര സ്വപ്നത്തില് ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്ണ്ണച്ചിറകുമായ് പാറീ
പുലര്കാലസുന്ദര സ്വപ്നത്തില് ഞാനൊരു പൂമ്പാറ്റയായിന്നു മാറി

Full video song on u tube..
http://www.youtube.com/watch?v=mI5RRDC4oMg

No comments:
Post a Comment